വാഷിംഗ്ടണ്‍: അധികാരമേറ്റതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ ഏഷ്യന്‍ ട്രിപ്പിന് തയ്യാറെടുക്കുന്നു. കിഴക്കനേഷ്യയിൽ അമേരിക്കയുടെ കടുത്ത വിമര്‍ശകരായ അഞ്ചു രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്ന ട്രംപ് പക്ഷേ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. ജപ്പാന്‍, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം.
അടുത്ത മാസം നടത്തുന്ന സന്ദര്‍ശനം അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക പര്യടനമാണ്. നവംബര്‍ 3-14 വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇന്തോ – പസഫിക് മേഖലയിലെ ക്ഷേമവും സുരക്ഷയും സ്വതന്ത്രവും നിലനിര്‍ത്തുന്നതിന് ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും പങ്കെുടുക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.
പക്ഷേ ഇന്ത്യ അമേരിക്കയുടെ സൗഹൃദരാജ്യമാണെന്ന് ആവര്‍ത്തിച്ചു.
കിഴക്കനേഷ്യയ്ക്ക് പുറമേ ചൈനയിലും ഇതാദ്യമായിട്ടാകും ട്രംപ് പോകുക. ഉത്തര കൊറിയയുടെ ഇടപെടലിനെ തുടര്‍ന്ന് കൊറിയന്‍ മുനമ്ബില്‍ നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യതകളുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഏഷ്യ സന്ദര്‍ശനമെന്നത് ആകാംഷ കൂട്ടുന്നുണ്ട്.
Post Your Comments