വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. ആരോഗ്യ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഡോണ്‍ വ്രൈറ്റിനെ പകരം ആരോഗ്യ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ചാര്‍ട്ടര്‍ ചെയ്ത വിമാനമുള്‍പ്പെടെ 10 ലക്ഷം ഡോളര്‍(ആറര കോടിയോളം രൂപ) ബാധ്യതയുണ്ടാക്കിയെന്നാണ് ആരോപണം.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രൈസ് വിലകൂടിയ സ്വകാര്യ വിമാനം വാടകയ്ക്കെടുത്തത് വിവാദമായിരുന്നു. പ്രൈസിന്റെ നടപടിയില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജി. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ രാജി പ്രസിഡന്റ് സ്വീകരിച്ചുവെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
Post Your Comments