” സര്‍വത പാണി ചരണേ
സര്‍വതോക്ഷി ശിരോമുഖേ
സര്‍വത ശ്രവണ ഘ്രാണേ
നാരായണി നമോസ്തുതേ”
ദേവിയുടെ കരചരണങ്ങളും ശിരോമുഖവും ശ്രവണഘ്രാണേന്ദ്രിയങ്ങളും എങ്ങും വ്യാപിച്ചു നില്‍ക്കുന്നു. മനുഷ്യനിലെ ചാലകശക്തിയായി ഊര്‍ജ്ജമായി എങ്ങും നിറഞ്ഞുനില്‍കുന്ന ദേവിയെ ഈ പുണ്യദിനങ്ങളില്‍ നമുക്കും പ്രാത്ഥിക്കാം………..
ദേവി മഹിഷാസുരനെ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് വിജയദശമി. വടക്കേന്ത്യയില്‍ ഇത് ദസറ ആഘോഷമാണ്. കേരളത്തില്‍ വീടുകളും നവരാത്രി പൂജയ്ക്കായി ഒരുങ്ങുന്നു. വീടുകളിൽ കുടുംബാഗങ്ങളെല്ലാം വ്രതനിഷ്ഠയോടെയാണ് ഒൻപതു ദിവസവും ആചരിക്കുന്നത്. സാത്വികമായ ആഹാര രീതിയായിരിക്കും കുടുംബാഗങ്ങളെല്ലാം സ്വീകരിക്കുന്നത്. കുളി കഴിഞ്ഞു വന്നതിനു ശേഷമേ ജലപാനം പോലും ചെയ്യുകയുളളൂ. പ്രത്യേകിച്ചും കുട്ടികൾ. ചിലർ ഒരിക്കലൂണോടെയാണ് വ്രതം നോക്കുന്നത്. ഈ ദിവസങ്ങളിൽ ദേവീ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ‘ദേവീ മാഹാത്മ്യം’ ലളിത സഹസ്രനാമം തുടങ്ങിയവ ചൊല്ലുന്നതും കേൾക്കുന്നതും പുണ്യമായി കരുതുന്നു.
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം. അതിപുരാതനമായ സരസ്വതിക്ഷേത്രമാണ്. ഇവിടെ പ്രധാന പ്രതിഷ്ഠയായി മഹാ വിഷ്ണുവും കുടികൊളളുന്നു. മഹാവിഷ്ണുവിനെ തൊഴുത തിനു ശേഷമാണ് സരസ്വതിയെ തൊഴുന്നത്. വളളിക്കുടിലിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാലു സൈഡിലും ചുറ്റുമതിൽ കെട്ടിയിട്ടുളളതുകൊണ്ട് അവിടെ നിന്നു ആൾക്കാർക്ക് തൊഴാൻ സാധിക്കും. മൂകാംബിക ദേവിയാണ് പനച്ചിക്കാട് കുടി കൊളളുന്നത്.*ഓലക്കുടയിൽ കുടിയിരുന്ന ദേവിയെ കാടിനകത്തു കിടന്ന ഒരു വിഗ്രഹത്തിലേക്ക് ആവാഹിക്കുകയായിരുന്നു. വളളികളാൽ മൂടിക്കിടക്കുന്നതു കൊണ്ട് കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു,. *വിഗ്രഹം സ്പഷ്ടമായി കാണാൻ പ്രയാ സമാണ്. പണ്ട് ചില ദിവ്യന്മാർ പൂജിച്ച വിഗ്രഹമായതിനാൽ ആ വിഗ്രഹത്തെ പൂജ ചെയ്യാൻ തപശക്തിയുളളവർ ഇല്ലാ എന്നാണ് പറയുന്നത്. അതിനാൽ ദേവിയെ ആവാഹിച്ചു കിഴക്കോട്ട് ദർശനമായി ഇരുത്തിയാൽ മതിയെന്നായിരുന്നു. അതുകൊണ്ട് പടിഞ്ഞാറോട്ട് ദർശനമായി ഒരു അർച്ചനാബിംബം കൂടി സ്ഥാ പിക്കണമെന്നും, പൂജാ നിവേദ്യമെല്ലാം ആ ബിംബത്തിൽ അർ പ്പിച്ചാൽ മതിയെന്നുമാണ് അരുളപ്പാടുണ്ടായത്. ദേവിയോടൊപ്പം ഇവിടെ യക്ഷിയമ്മയ്ക്കും പ്രാധാന്യമുണ്ട്. കാട്ടിൽ നിന്നു വിഗ്ര ഹമെടുക്കണമെങ്കിൽ അവിടെ പാർത്തിരുന്ന യക്ഷിയെ പ്രീതിപ്പെടുത്തണമായിരുന്നു. യക്ഷിക്ക് ഒരു നിവേദ്യം അർപ്പിച്ചതിനു ശേഷമാണ് ദേവിയെ ആവാഹിക്കാനുളള വിഗ്രഹം കാട്ടിൽ നിന്നെടുക്കാൻ കഴിഞ്ഞത്. ക്ഷേത്രത്തിലെ ഇലഞ്ഞിയുടേയും ഏഴിലം പാലയുടേയും കീഴിലാണ് യക്ഷി കുടികൊളളുന്നത്. അതുകൊണ്ട് ക്ഷേത്രത്തിൽ വരുന്ന ഭക്തർ യക്ഷിയേയും തൊഴണം എന്നാണ്. ഇവിടെ ഭജനയിരിക്കുന്നവർ ആദ്യം യക്ഷി യമ്മക്ക് ഒരു വറനിവേദ്യം അർപ്പിച്ചാണ് ഭജനയിരിക്കാൻ തുടങ്ങുന്നത്. നിരവധി ആളുകളാണ് ഈ പുണ്യസ്ഥലത്ത് ദർശനത്തിനായും കലാപരിപാടികൾ അവതരിപ്പിക്കുവാനും എത്തുന്നത്.
വടക്കും പറവൂർ ശ്രീമൂകാംബിക ക്ഷേത്രം
പനച്ചിക്കാട് പോലെ തന്നെ കേരളത്തിൽ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ശ്രീമൂകാംബിക ക്ഷേത്രം. വെളളവസ്ത്രമുടുത്തു വെളളത്താമരയിലിരിക്കുന്ന സരസ്വതി ദേവിയാണ് ഇവിടെ കുടികൊളളുന്നത്. ഇടതു കൈകളിൽ വെളളത്താമരയും, ഗ്രന്ഥവും വലതുകൈകളിൽ അക്ഷരമാലയും വ്യഖ്യാനമുദ്രയുമാണ് ദേവിക്കുളളത്. പണ്ട് പറവൂർ വാണിരുന്ന തമ്പുരാൻ കൊല്ലൂർ മൂകാംബിക ഭക്തനായിരുന്നു, അദ്ദേഹത്തിനു പ്രായം ഏറെ ആയപ്പോൾ കൊല്ലൂരിലേക്കുളള യാത്ര ബുദ്ധിമുട്ടായി. അങ്ങനെ ഒരു ദിവസം മൂകാംബിക ദേവി സ്വപ്നത്തിൽ വന്നു ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചു കൊളളാൻ അനുഗ്രഹവും കൊടുത്തു. അങ്ങനെയാണിവിടെ ക്ഷേത്രം വന്നത്. ഇവിടെ ശ്രീകോവിലിനു ചുറ്റും താമരക്കുളമാണ്. സൗപർണ്ണികാ നദിയുടെ സങ്കല്പമാണിതെന്നു പറയുന്നു, ഇന്നിവിടെ ഉപദേവ പ്രതിഷ്ഠകളുമുണ്ട്.
തട്ടാരമ്പലം സരസ്വതി ക്ഷേത്രം
ആയിരം വര്‍ഷത്തോളം പഴക്കമുളള ക്ഷേത്രമാണിത്. ഓടനാട് രാജാവ് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. *തമിഴ്നാട്ടിൽ നിന്നുളള ഒരു സ്വർണ്ണപ്പണിക്കാരനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയുന്നു.*ഉണ്ണുനീലി സന്ദേശത്തിൽ ഈ സ്ഥലത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. മാവേലിക്കരക്കടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ടി.വി. പുരം സരസ്വതി ക്ഷേത്രം
കോട്ടയം ജില്ലയിലെ വൈക്കം ഭാഗത്താണ് ടി.വി.പുരം സ്വയംഭൂ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ദേവി ഹംസത്തിന്റെ പുറത്തു ഇരിക്കുന്നതായാണ് സങ്കല്പം. കൈകളിൽ വീണയും അക്ഷരമാലയും ഗ്രന്ഥവും അമൃത കുംഭവും പിടിച്ചിരിക്കുന്നു.
വടക്കുംകൂർ മൂകാംബിക ക്ഷേത്രം
വൈക്കം മഹാദേവ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു സരസ്വതി ക്ഷേത്രമാണിത്. വീണാപാണിയായ സരസ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മൂകാംബികയിൽ നിന്നു ദേവി ഇവിടെ വന്നതായാണു പറയപ്പെടുന്നത്. വടക്കുകൂർ രാജവംശത്തിന്റെ ക്ഷേത്രമാണ്. ഇവർ കൊല്ലൂർ മൂകാംബിക ഭക്തരായിരുന്നു.
പദ്മനാഭപുരം തേവർക്കെട്ട് സരസ്വതി ക്ഷേത്രം
അനന്തപുരിയുടെ ഭക്തിനിർഭരമായ ആഘോഷമാണ് നവരാത്രി ദിനങ്ങള്‍. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാ ളാണ് ഈ ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത്. പദ്മനാഭ പുരം കൊട്ടാരത്തിനുളളിലെ ക്ഷേത്രമാണ് തേവർക്കെട്ട് സരസ്വ തി ക്ഷേത്രം. ക്ഷേത്രത്തോടനുബന്ധിച്ച് നവരാത്രി മണ്‌ഡപവും സ്ഥിതി ചെയ്യുന്നു. എല്ലാവർഷവും നവരാത്രി പൂജക്കായി സര സ്വതി ദേവി കൊട്ടാരത്തിൽ നിന്നു പദ്മനാഭ സ്വാമി ക്ഷേത്രത്തി ലേക്ക് എഴുന്നെളളുന്നു. ദേവിയെ അനുഗമിക്കാൻ വെളളിമല യിൽ നിന്നു സുബ്രഹ്മണ്യ സ്വാമിയും ശുചീന്ദ്രത്തുനിന്നു മുന്നോട്ടി നങ്കയും എത്തുന്നു. പദ്മനാഭപുരത്തെ നവരാത്രി മണ്ഡപത്തിൽ ഈ ദേവതകളെയും പൂജിക്കുന്നു. കൂടെ ഉടവാ ളും, ഗ്രന്ഥങ്ങളും പൂജിക്കുന്നു, അനന്തപുരിയിലെത്തുന്ന സരസ്വ തി ദേവിയെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഗോപുരത്തിലുളള നവരാത്രി മണ്ഡപത്തിലാണ് പൂജിക്കുന്നത്. നവരാത്രിയോടനുബന്ധപ്പെടുത്തി സ്വാതിതിരുനാൾ ഒന്‍പത് രാഗങ്ങളിൽ ഒൻപത് കീർത്തനങ്ങള്‍ രചിച്ചിട്ടുണ്ട്.
Post Your Comments