മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ഓവര്‍ ബ്രിഡ്ജിലെ ദുരന്തം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ രാജ്യസഭാംഗവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ദിവസം ഒരു ലക്ഷത്തിലധികം പേര്‍ പോകുകയും വരികയും ചെയ്തിരുന്ന ഓവര്‍ബ്രിഡ്ജിനെ കുറിച്ചുള്ള ആശങ്കയും കൂടുതല്‍ ഓവര്‍ബ്രിഡ്ജും അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്ന കാര്യം സച്ചിന്‍ രാജ്യസഭയില്‍ പല തവണ ഉന്നയിച്ചിരുന്നു.
സച്ചിന്റെ ആവശ്യത്തില്‍ റെയില്‍വേ മന്ത്രി എഫിന്‍സ്റ്റണ്‍ സ്റ്റേഷന്‍ നവീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദുരന്തം നടക്കുന്നത് വരെയും ഒന്നും നടക്കാതെ അത് പേപ്പറില്‍ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു റെയില്‍വേ മന്ത്രാലയം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് എഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷന്‍ അടക്കം മുംബൈയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ വേണ്ട ഒന്നിലധികം ഓവര്‍ ബ്രിഡ്ജിനെ കുറിച്ച് ഉറപ്പ് നല്‍കിയത്. എന്നിരുന്നാലും എല്ലാ ഉറപ്പുകളും പേപ്പറില്‍ ഒതുങ്ങി.
ദുരന്തം വന്നതോടെ ഇവയെല്ലാം വീണ്ടും വാര്‍ത്തയായി മാറുകയാണ്.
തിരക്കേറിയ സ്റ്റേഷനുകളില്‍ ഒരേയൊരു പാലം മാത്രമാണ് ജനങ്ങള്‍ക്ക് വിവിധ പ്‌ളാറ്റ്‌ഫോമിലേക്ക് പോകാന്‍ ഉള്ളത്. ദിനംപ്രതി അനേകര്‍ വന്നു പോകുന്ന ഇവിടെ യാത്രക്കാരുശട സുരക്ഷിതത്വത്തിന് കൂടുതല്‍ ഓവര്‍ബ്രിഡ്ജുകള്‍ ആവശ്യമാണ്. ഈ ആവശ്യത്തിന് 2016 ആഗസ്റ്റ് 12 ന് റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെയ്ന്‍ മുംബൈയിലെയും പരിസരങ്ങളിലെയും സ്റ്റേഷനുകളില്‍ കൂടുതല്‍ ഫ്‌ളൈ ഓവറുകള്‍ പണിയുന്ന കാര്യത്തിലുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരക്കുകയാണെന്നും സമയത്ത് മതിയായ നടപടികള്‍ എടുക്കുമെന്നുമായിരുന്നു മറുപടി നല്‍കിയത്.
ഭയാണ്ടര്‍, എല്‍ഫിന്‍സ്റ്റോണ്‍ റോഡ്, കാണ്ഡീവാളി, ഖര്‍ റോഡ്, വിരാര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓരോ ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ് വീതം പശ്ചിമ റെയില്‍വേ അനുവദിച്ചിരുന്നതായും ചൂണ്ടിക്കാട്ടി. 2015 ഡിസംബറില്‍ സച്ചിന്‍ രാജ്യസഭയുടെ ശ്രദ്ധയില്‍ മറ്റൊരു കാര്യം കൂടി പെടുത്തിയിരുന്നു. അതും വെള്ളിയാഴ്ചത്തെ അപകടത്തില്‍ നിര്‍ണ്ണായകമായി. പതിനായിരക്കണക്കിന് യാത്രക്കാര്‍ ദിനംപ്രതി വരുന്ന മുംബൈയിലെയും പരസര സ്റ്റേഷനുകളിലും ദീര്‍ഘദൂര സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് പരിക്കേല്‍ക്കുന്ന ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ആവശ്യമായ ആംബുലന്‍സുകളും പ്രാഥമിക സൗകര്യങ്ങളും റെയില്‍വേ ഏര്‍പ്പാടാക്കണമെന്നായിരുന്നു ആവശ്യം. ഇതിന് അത്യാവശ്യ മരുന്നുകളും ഡ്രസ്സ് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങളും എല്ലാ സ്റ്റേഷനുകളിലും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ കയ്യിലും എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് മറുപടി പറഞ്ഞിരുന്നു.
സച്ചിന്‍ സഭയില്‍ ഉണ്ടായിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യവും മുംബൈയിലെ റെയില്‍വേയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. സഭയില്‍ ഉന്നയിച്ച 22 ല്‍ എട്ടെണ്ണം ഇതുമായി ബന്ധപ്പെട്ടതായിരുന്നു. സച്ചിന്‍ മാത്രമല്ല മുംബൈയില്‍ യാത്രക്കാര്‍ നേരിടുന്ന റെയില്‍വേ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ശിവസേന എംപി അരവിന്ദ് സാവന്ദും റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവിനോട് കൂടുതല്‍ ഓവര്‍ ബ്രിഡ്ജുകള്‍ മുംബൈയിലെ സ്റ്റേഷനുകളില്‍ വേണമെന്ന് അപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് എഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷന്‍ നവീകരിക്കാന്‍ സുരേഷ് പ്രഭു 11.86 കോടി അനുവദിക്കുകയും ചെയ്തിരുന്നു.
Post Your Comments