ന്യൂഡല്‍ഹി: പാകി ജയിലിൽ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിന് പകരം അഫ്ഗാന് ജയിലിലുള്ള ഭീകരനെ കൈമാറുന്നത് സംബന്ധിച്ച പാകിസ്ഥാന്റെ പ്രസ്‌താവന കള്ളമാണെന്ന് ഇന്ത്യ. 2014 ല്‍ പെഷവാറിലെ ആര്‍മി സ്‌കൂളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ കുല്‍ഭൂഷണ്‍ ജാദവുമായി വച്ചുമാറാന്‍ തയ്യാറാണെന്ന വാഗ്ദാനം ലഭിച്ചെന്ന് പാകിസ്ഥാൻ ഉന്നയിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇക്കാര്യം അറിയിച്ചത്.
പാക് മന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്ത് അഫ്ഗാനിസ്താന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയും പ്രതികരിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ചാരവൃത്തി ആരോപിച്ചാണ് മുന്‍നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുവേണ്ടി കുല്‍ഭൂഷണ്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
Post Your Comments