കൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്ക് കടത്തിന്റെ മറവില്‍ വന്‍ നികുതി വെട്ടിപ്പ് നടക്കുന്നു. ചെക്പോസ്റ്റുകള്‍ ഇല്ലാതായതും വാഹന പരിശോധന നാമമാത്രമായതും മുതലെടുത്താണ് നികുതി വരുമാനത്തില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന വെട്ടിപ്പ്. മുന്‍ വര്‍ഷങ്ങളില്‍ നികുതിവെട്ടിപ്പിന് ഇൗടാക്കിയിരുന്ന പിഴയിനത്തിലുള്ള വരുമാനത്തില്‍ ജി.എസ്.ടി വന്ന ശേഷം ഗണ്യമായി ഇടിവുണ്ടായെങ്കിലും കണക്ക് പുറത്തുവിടാന്‍ അധികൃതര്‍ തയാറല്ല.
മാര്‍ബിള്‍, ഗ്രാനൈറ്റ്, ഇരുമ്ബ്-ഉരുക്ക് ഉല്പന്നങ്ങള്, തടികള്‍, ഫര്‍ണിച്ചര്‍, സ്വര്‍ണം, വെള്ളി എന്നിവയാണ് പ്രധാനമായും നികുതി വെട്ടിച്ച് കടത്തുന്നത്. മുമ്ബ് ചെക്പോസ്റ്റുകളില്‍ വാഹനങ്ങളും രേഖകളും കൃത്യമായി പരിശോധിച്ചിരുന്നതിനാല്‍ വെട്ടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.
നികുതിവെട്ടിപ്പ് തടയാന്‍ കഴിയുമെന്നതാണ് ജി.എസ്.ടിയുടെ പ്രധാന നേട്ടങ്ങളില്‍ ഒന്നായി പറഞ്ഞിരുന്നത്. എന്നാല്‍, സമാന്തര സമ്പദ്വ്യവസ്ഥ നിയന്ത്രിക്കുന്നവര്‍ ഇതിനെ നികുതിവെട്ടിപ്പിന് മാര്ഗമാക്കുകയാണ്. വെട്ടിപ്പ് തടയാന്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ചരക്ക് നീക്കം നിരീക്ഷിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല.
Post Your Comments