CinemaMollywoodLatest NewsKeralaMusicNews

മാസ്മരികത നിറച്ച ഫ്യൂഷൻ സംഗീതവുമായി ‘ ദി റെഡ് വയോള’

വാദ്യോപകരണങ്ങൾ മാത്രം വെച്ചൊരു സംഗീത ബാൻഡ് എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ച കഥയാണ് ഫായിസ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്റേത് .അങ്ങനെയാണ് ദി റെഡ്‍വയോള എന്ന ബാൻഡ് സംഗീതലോകത്ത് പുതിയ മാറ്റങ്ങളുടെ ചുവടുറപ്പിക്കുന്നത്. ദി റെഡ് വയോള എന്ന പേരിനുപോലുമുണ്ട് ഒരു വ്യത്യസ്തത.ഫായിസ് മുഹമ്മദിന് ചുവപ്പിനോടുള്ള പ്രണയവും വയലിനോട് സാമ്യമുള്ള തന്ത്രിവാദ്യമായ വയോളയും ചേർത്ത് വെച്ചപ്പോഴാണ് ഇങ്ങനെയൊരു പേര് ജനിച്ചത്.

ഇളയരാജയുടെ സുന്ദരി കണ്ടാല്‍ ഒരു സേതി, റഹ്മാന്റെ മലര്‍കളേ ഒപ്പം വിദ്യാസാഗറിന്റെ മറന്നിട്ടുമെന്തിനോ എന്നീ ഗാനങ്ങളുടെ ഫ്യൂഷൻ കവർ വേർഷനിലൂടെയാണ് ദി റെഡ്‍വയോള എന്ന ബാന്‍ഡ് ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. വയലിനിലും കീബോർഡിലും ഡ്രംസിലുമായിമാസ്മരികത നിറച്ച ഈ ഫ്യൂഷൻ കവറിന് സമൂഹമാധ്യമങ്ങളിലൂടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button