തങ്ങള്‍ക്ക് ആന്‍ഡ്രോയ്ഡിലോ ഐഓസിലോ ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ ഇല്ലെന്ന് ദുബായ് ആസ്ഥാനമായ ബജറ്റ് വിമാനക്കമ്പനി ഫ്ലൈ ദുബായ് നേരത്തെ അറിയിച്ചിരുന്നു.. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേറെ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഫ്ലൈ ദുബായ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന ചില ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണെന്ന് കമ്പനി പറയുന്നു. ഇത്തരത്തില്‍ ബുക്ക് ചെയ്ത ഒരാളെ ഫ്ലൈ ദുബായിയുടെ പേരില്‍ വിളിച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആരാഞ്ഞതായി കമ്പനി പറയുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഫ്ലൈ ദുബായ് മുന്നറിയിപ്പ് നല്‍കുന്നു. നിഅവില്‍ തങ്ങള്‍ക്ക് ആപ്പിള്‍ ആപ്പോ, ആന്‍ഡ്രോയ്ഡ് ആപ്പോ ഇല്ല. യാത്രക്കാര്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, കസ്റ്റമര്‍ സെന്ററുകള്‍ വഴിയോ, ട്രാവല്‍ ഷോപ്സ് അല്ലെങ്കില്‍ അംഗീഗൃത ട്രാവന്‍ പാര്‍ട്ണര്‍മാര്‍ വഴിയോ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും കമ്പനി അറിയിച്ചു.
Post Your Comments