ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍നിന്നും രഹസ്യടണല്‍. 14 അടി നീളമുള്ള ഭൂഗര്‍ഭപാതയാണ് കണ്ടെത്തിയത്. കശ്മീരിലെ സെക്ടറിലാണ് സംഭവം. പാക്കിസ്ഥാനില്‍നിന്നും ഭീകരര്‍ക്ക് നുഴഞ്ഞുകടക്കാന്‍ നിര്‍മ്മിച്ചതാണെന്നാണ് പറയുന്നത്.
അര്‍ണിയ സെക്ടറിലെ വനത്തില്‍ ദമല നല ഭാഗത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്. ബിഎസ്എഫ് പരിശോധന നടത്തുമ്പോള്‍ ടണലില്‍ ഏതാനും തീവ്രവാദികള്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ക്കുനേരെ സൈന്യം ആക്രമണം നടത്തിയിരുന്നു. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ രക്ഷപ്പെട്ടിരുന്നു.
Post Your Comments