അഞ്ചല്‍•കാരണം കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം മൂലം ദുരിതം അനുഭവിക്കുന്ന ഏഴുവയസുകാരി ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപം ഏറത്ത് താമസിക്കുന്ന സുരേഷ്-സുജ ദമ്പതികളുടെ മകള്‍ വൃന്ദയാണ് ചികിത്സയില്‍ കഴിയുന്നത്. ശരീരത്തിലെ മുറിവുകളില്‍കൂടി രക്തം നിയന്ത്രണാതീതമായി പുറത്തുപോകുന്നതാണ് വൃന്ദയുടെ രോഗം. പല്ലെടുത്തതിനെത്തുടര്‍ന്നുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുട്ടിയുടെ രോഗത്തിന് കാരണം ഇതുവരെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി വെള്ളൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. കുട്ടിയുടെ ശ്വാസകോശത്തില്‍ കുമിളകളുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗനിര്‍ണ്ണയത്തിന് വിദഗ്ധ ശാസ്ത്രക്രീയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനു മാത്രം അഞ്ച് ലക്ഷം രൂപ വേണ്ടി വരും. ഈ തുക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് വൃന്ദയുടെ കുടുംബം. കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അഞ്ചല്‍ കനറാ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് : കനറാ ബാങ്ക്, അഞ്ചല്‍ ശാഖ
അക്കൗണ്ട് നമ്പര്‍: 2856101012405
ഐഎഫ്എസ് കോഡ് : CNRB0002856
സ്വിഫ്റ്റ് കോഡ്: CNRBINBBXXX
എംഐസിആര്‍ കോഡ്: 691015804
അക്കൗണ്ട് ഹോള്‍ഡര്‍മാര്‍
സുഗുതന്‍, എം.ഗീതാകുമാരി
ഫോണ്‍: +91 8593 83 98 88, +91 9495 52 27 24
Post Your Comments