ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെയും മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെയും വാക്പോരിനു അവസാനമില്ല. സാമ്പത്തിക മാന്ദ്യത്തിന് അരുണ്‍ ജെയ്റ്റ്ലിെയ രൂക്ഷമായി വിമര്‍ശിച്ച യശ്വന്ത് സിന്‍ഹ രംഗത്ത്.
താന്‍ ജോലിക്ക് അപേക്ഷ നല്കിയിരുെന്നങ്കില് ഒന്നാം സ്ഥാനത്ത് ജെയ്റ്റ്ലി ഉണ്ടാകില്ലായിരുന്നെന്ന് യശ്വന്ത് സിന്‍ഹ തിരിച്ചടിച്ചതോടെ ബി.ജെ.പി ധനമന്ത്രിമാര്‍ തമ്മിലുള്ള പോര് മുറുകുകയാണ്. നയപരമായ മരവിപ്പ് സൗകര്യപൂര്‍വം മറക്കാമെന്നും 1991ലെ കരുതല്‍ ശേഖരത്തകര്ച്ച ഒാര്ക്കാതിരിക്കാമെന്നും കളംമാറി തോന്നുന്ന വിശദീകരണങ്ങള്‍ നല്‍കാമെന്നും ജെയ്റ്റ്ലി സിന്‍ഹയെ വിമര്‍ശിച്ചിരുന്നു.
ആളുകളെക്കുറിച്ച് സംസാരിച്ച് വിഷയങ്ങള്‍ മാറ്റിമറക്കാന്‍ എളുപ്പമാണ്. യശ്വന്ത് സിന്‍ഹയെ ധനമന്ത്രിസ്ഥാനം ഏല്പിച്ച മുന്‍പ്രധാനമന്ത്രി വാജ്പേയിക്ക് അവസാനം അദ്ദേഹത്തെ സ്വയമേ പുറത്താക്കേണ്ട സാഹചര്യം ബി.ജെ.പി നേരിട്ടതാണ്. ധനമന്ത്രിയെന്ന നിലയിലുള്ള യശ്വന്ത് സിന്‍ഹയുടെ പ്രവര്‍ത്തനം വിനാശകരമായിരുന്നു. മാത്രമല്ല, 2000-2003 കാലം ഉദാരീകരണ ഇന്ത്യയിലെ ഏറ്റവും മോശം വര്‍ഷങ്ങളായിരുന്നെന്നും ജെയ്റ്റ്ലി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് മുഴുവനായി എണ്ണ വില കുറഞ്ഞിട്ടും ധനസമാഹരണത്തിലൂടെ സാമ്ബത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അരുണ്‍ ജെയ്റ്റ്ലി പരാജയപ്പെട്ടെന്ന് സിന്‍ഹ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments