മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി എഫിനെ തിരെ സോളാര്‍ വിവാദം പ്രചരണ ആയുധമാക്കി സിപിഎം. കഴിഞ്ഞ ദിവസം ജസ്റ്റിസ് ജി. ശിവരാജന് കമീഷന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ റിപ്പോര്‍ട്ടില്‍, സോളാര്‍ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസിന് വീഴ്ച പറ്റിയതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വന്‍ പ്രചാരണായുധമാക്കി മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കു കൂട്ടല്‍.
ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളിയാഴ്ച മുതല്‍ വേങ്ങരയില്‍ പ്രചരണത്തിനെത്തുന്നുണ്ട്. വെള്ളിയാഴ്ച രണ്ടു കുടുംബ യോഗങ്ങളിലും ഒരു പൊതുപരിപാടിയിലുമാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രചരണങ്ങളുടെ മുനയൊടിക്കാന്‍ സോളാര്‍ കമീഷന് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടാനാണ് എല്‍.ഡി.എഫ് തീരുമാനം.
അതേസമയം, ലീഗിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ കമീഷന് റിപ്പോര്‍ട്ട് വോട്ടര്‍മാരില്‍ ചലനമുണ്ടാക്കില്ലെന്നും ഇടതുപ്രചരണം ഫലം കാണില്ലെന്നുമാണ് യു.ഡി.എഫ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്. ഈ രീതിയിലുള്ള പ്രചാരണങ്ങള്‍കൊണ്ടൊന്നും വോട്ടര്‍മാരില്‍ ആശയകുഴപ്പമുണ്ടാക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കകളില്ലെന്നുമാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.
Post Your Comments