Latest NewsKeralaNews

ട്രഷറികള്‍ പ്രവര്‍ത്തിയ്ക്കും : ശമ്പളം തടസപ്പെടില്ലെന്ന് ധനവകുപ്പ്

 

തിരുവനന്തപുരം : ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ജീവനക്കാരുടെ ശമ്പള വിതരണം തടസ്സപ്പെടില്ലെന്നും ധനവകുപ്പ് അറിയിച്ചു. ഗാന്ധി ജയന്തി ദിനത്തിലാണ് ട്രഷറികള്‍ പ്രവര്‍ത്തിയ്ക്കുക.

ഈ മാസത്തെ അവസാന രണ്ട് ദിവസങ്ങളും ഒക്ടോബറിലെ ആദ്യ രണ്ട് ദിവസങ്ങളും അവധി ആണെന്നതിനാല്‍ ശമ്പളം ലഭിയ്ക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്ന പ്രചാരണം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് അടിസ്ഥാനമില്ലെന്ന് ധന വകുപ്പ് അറിയിച്ചു.

അവധി ദിവസങ്ങളിലും സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത് ബില്ലുകള്‍ തയ്യാറാക്കുകയും സബ്മിറ്റ് ചെയ്യുകയും ചെയ്യാം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button