Latest NewsIndiaNews

ഉപജീവനത്തിനായി കഞ്ചാവ് വളർത്തുന്ന ഒരു ഗ്രാമം ; ഒടുവിൽ ഇതാണ് സംഭവിച്ചത്

ഹൈദരാബാദ്: ഉപജീവനത്തിനായി തെലുങ്കാനയിലെ ഒരു ഗ്രാമം മുഴുവൻ കഞ്ചാവ് കൃഷി നടത്തിയ ഒരു കൂട്ടം ആളുകളെ പോലിസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടി. തെലുങ്കാനയിലെ ലക്ഷ്മിപുരം ഗ്രാമത്തിൽ 200 ഓളം കുടുംബങ്ങള്‍ കഞ്ചാവ് കൃഷിയിലും വിപണനത്തിലും ഏര്‍പ്പെട്ടിരുന്നു എന്ന് പരിശോധനയില്‍ വ്യക്തമായി.

അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈവശം വെച്ചതിന് തന്ധൂരില്‍ നിന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളെ പിടികൂടിയതാണ് ലക്ഷ്മിപുരം ഗ്രാമത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്. മികച്ചതും മായം കലര്‍ത്താത്തതുമായ കഞ്ചാവ് ലഭിക്കുന്നതിനാല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഈ ഗ്രാമത്തിലേക്ക് കഞ്ചാവ് അന്വേഷിച്ചു വരുന്നത് പതിവാണ്.

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നയാളെ ചോദ്യം ചെയ്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്. വിദ്യാര്‍ഥികളായി വേഷപ്രച്ഛന്നരായാണ് പൊലീസുകാര്‍ കഞ്ചാവ് കൃഷിയിടത്തിലേക്കും കഞ്ചാവ് കര്‍ഷകരിലേക്കും എത്തുന്നത്. രണ്ട് ബാഗ് കഞ്ചാവ് 10,000 രൂപയ്ക്ക് കൈപ്പറ്റി പൊലീസ് കൃഷിക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു.

പിന്നീട് 50 കോണ്‍സറ്റബിള്‍മാരും 10 എസ്‌ഐമാരും രണ്ട് സിഐമാരും ചേര്‍ന്നെത്തി ഗ്രാമത്തെ ഒന്നടങ്കം വളയുകയായിരുന്നു. വീടുകള്‍ റെയ്ഡ് ചെയ്തും റോഡുകള്‍ തടഞ്ഞുമായിരുന്നു മിന്നല്‍ പരിശോധന. ഓരോ വീട്ടില്‍ നിന്നും ചുരുങ്ങിയത് മൂന്ന് ചാക്ക് കഞ്ചാവെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ ഇരുനൂറോളം കുടുംബങ്ങളാണ് കഞ്ചാവ് കൃഷിയില്‍ വ്യാപൃതരായിരുന്നത്.

പതിറ്റാണ്ടുകളായി കഞ്ചാവ് കൃഷി ചെയ്താണ് തങ്ങളില്‍ പലരും ജീവിക്കുന്നതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.പരുത്തിയുടെയും വന്‍പയറിന്റെയും ഇടയില്‍ പെട്ടെന്ന് തിരിച്ചറിയാത്ത വിധം രഹസ്യമായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്.

ഈ തന്ത്രമാണ് ഇത്രനാളും ഇവരെ പൊലീസ് റെയ്ഡില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തങ്ങള്‍ മാത്രമല്ല ഈ ഗ്രാമം മുഴുവന്‍ കഞ്ചാവ് കൃഷി ചെയ്താണ് ജീവിക്കുന്നതെന്നാണ് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നിലവിൽ പോലീസിന് ലഭിച്ച മൊഴിയുടെ അടിസ്ത്ഥാനത്തിൽ ഗ്രാമത്തത്തിൽ ഉള്ള മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യേണ്ട സ്ഥിതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button