Latest NewsKerala

രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപ്പെട്ടു ; ഒരാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പമ്പാ നദിയിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. നദിയിലെ മാലക്കരയില്‍ ഉച്ചക്കുശേഷം മെഴുവേലി സ്വദേശികളായ വിഷ്ണു, സൗജിത്ത് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.ഇതില്‍ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. സൗജിത്തിനായുള്ള തിരച്ചിൽ തുടരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ വിഷ്ണുവും സൗജിത്തും. സ്കൂള്‍ അവധിയായിരുന്നതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെടുകയായിരുന്നു.മഴ ശക്തമായതിനാൽ പുഴയില്‍ വെള്ളവും ഒഴുക്കുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button