കൊളത്തൂർ•കച്ചവടസ്ഥാപങ്ങളുടെ ബോർഡുകൾ ഫുട്പാത്തിൽ സ്ഥാപിച്ചകാരണം കാൽ നടയാത്രികർക്ക് വഴിനടക്കാൻ പ്രയാസമാകുന്നു .കൊളത്തൂർ പോലീസ് സ്റ്റേഷൻ ജംഗ്ഷനിലാണ് യാത്രികർക്ക് പ്രയാസകരമാവുന്ന രീതിയിൽ ഫുട്പാത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കൊളത്തൂർ -വളാഞ്ചേരി റോഡിലാണ് ഇത്തരത്തിൽ നിയമലംഘനം നടക്കുന്നത് . ഇവിടെ പ്രവർത്തിക്കുന്ന കടകളുടെ പരസ്യ ബോർഡുകളും മറ്റും ഫുട്പാത്തിലാണുള്ളത് റോഡരികുകളിൽ സ്ഥലമില്ലാത്ത ഈ ഭഗത്ത് വളാഞ്ചേരിയിലേക്കുള്ള ബസ്സ് യാത്രികരും മങ്കട ഗവ കോളേജ് – ഇവിടെ പ്രവർത്തിക്കുന്ന മദ്രസ്സപോലുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്ക് എത്തുന്നവരും വളരെയധികം പ്രയാസപ്പെടുന്നതായി നാട്ടുകാർ പറയുന്നു പോലീസ് സ്റ്റേഷന് സമീപം നടക്കുന്ന ഈ നിയമലംഘനത്തിന് ഉടനടി പരിഹാരം കാണണമെന്നാണ് ഇവർ പറയുന്നത് .
വികെ ബൈജു.
Post Your Comments