Latest NewsNewsIndia

രോഹിംഗ്യകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: രോഹിംഗ്യകള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്. മ്യാന്‍മാറില്‍ നിന്നുള്ള ഇവര്‍ അഭയാര്‍ഥികള്‍ അല്ലെന്നാണ് യോഗി പറയുന്നത്. ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു.

ചില ആളുകള്‍ രോഹിംഗ്യകളോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ഇത് വളരെ സങ്കടകരവും അപലപനീയവുമാണെന്നും യോഗി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രോഹിംഗ്യന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്‍മാറില്‍ നിരപരാധികളായ നിരവധി ഹിന്ദുകള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്നുണ്ട്. രോഹിംഗ്യകള്‍ക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button