Latest NewsNewsInternational

വര്‍ഷങ്ങളോളം മകന്റെ ശവക്കല്ലറയില്‍ പൂക്കള്‍ വച്ചു പ്രാര്‍ത്ഥിച്ചു: ശവക്കല്ലറ തുറന്നുനോക്കിയ അമ്മ ഞെട്ടി

എഡിന്‍ബര്‍ഗ്: 42 വര്‍ഷത്തോളം അമ്മ മകന്റെ ശവക്കല്ലറയില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിച്ചു. സ്‌കോട്ട്ലന്‍ഡിലെ സോട്ടന്‍ സെമിത്തേരിയിലാണ് മകന്‍ ഉറങ്ങുന്നത്. ചെറുപ്പത്തിലെ മകനെ നഷ്ടമായിരുന്നു. ഇതിനിടയില്‍ മകന്‍ മരിച്ച കൊല്ലവര്‍ഷം ഈ അമ്മയ്ക്ക് സംശയമുള്ളവാക്കി. 1975-ല്‍ അടക്കിയതു തന്റെ കരുന്നിനെയല്ലെന്ന് ആ അമ്മ ഉറച്ചു വിശ്വസിച്ചു.

ഒടുവില്‍ ശവക്കല്ലറ തുറക്കാന്‍ തീരുമാനിച്ചു. കുഴി തുറക്കാനുള്ള അനുമതിക്കായുള്ള പോരാട്ടത്തിലായിരുന്നു റീഡ്. ഒരു പാര്‍ലമെന്റംഗത്തിന്റെ സഹായത്തോടെ ഒടുവില്‍ കുഴി മാന്തിയപ്പോള്‍ അവര്‍ ഞെട്ടി. കുഴിയില്‍ പൊടിഞ്ഞ ശവപ്പെട്ടിയും അക്ഷരത്തെറ്റോടെ എഴുതിയ മകന്‍ ഗാരി പാറ്റന്റെ പേരുള്ള ബോര്‍ഡും ചെറിയകുരിശും മാത്രം.

കുഞ്ഞിന്റെ പൊടിപോലുമില്ല. ശരീരാവശിഷ്ടമോ അസ്ഥിയോ ഒന്നും കിട്ടിയില്ല. ഫോറന്‍സിക് വിദഗ്ധര്‍ തീര്‍ത്തു പറഞ്ഞു. ഈ കുഴിയില്‍ കുഞ്ഞിനെ അടക്കിയിട്ടില്ല. അറുപത്തിയെട്ടു കാരിയായ റീഡിന് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. അതിനാല്‍ തന്റെ കുഞ്ഞിന് എന്തു സംഭവിച്ചെന്ന് അറിയാതെ ഈ അമ്മ അടങ്ങിയിരിക്കില്ല. മരിച്ച നവജാതശിശുക്കളുടെ ആന്തരാവയവങ്ങള്‍ വൈദ്യപരിശോധനയ്ക്കു കൈമാറുന്ന വന്‍ മാഫിയയിലേക്കാണ് പിന്നീട് ചോദ്യങ്ങള്‍ ഉയര്‍ന്നത്. തന്റെ മകന്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നതായി ഇവര്‍ വിശ്വസിക്കുന്നു.

അവിശ്വസനീയമായ കഥയിങ്ങനെ: ഗാരിയുണ്ടായപ്പോള്‍ ഇരുപത്തിയാറാം വയസില്‍ രണ്ടു കുട്ടികളുടെ അമ്മയായിതുന്നു റീഡ്. ഗര്‍ഭം 34 ആഴ്ച പിന്നിട്ടപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്നു കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി. ഇടയ്ക്ക് കുരുന്നിനെ കാണാന്‍ പോകുമായിരുന്നു. ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതിനു അവര്‍ സമ്മതം മൂളി. പിന്നീട് കുട്ടിയുടെ സ്ഥിതി വഷളായെന്നായിരുന്നു വിവരം. പിന്നീട് കുഞ്ഞു മരിച്ചെന്ന വിവരമാണു കിട്ടിയത്. സംസ്‌കാരത്തിനു പ്രത്യേക ഏജന്‍സിയെയാണ് ഏല്‍പ്പിച്ചത്. കുട്ടിക്ക് ഉടുപ്പും കൊന്തയും മറ്റുമായി പോയെങ്കിലും ഇതു ധരിപ്പിക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല, വലുപ്പത്തിലും മുടിയുടെ നിറത്തിലുമെല്ലാം ആ കുട്ടി തന്റേതാണെന്ന് അംഗീകരിക്കാന്‍ റീഡ് തയാറല്ലായിരുന്നു.

പിന്നീട് പെട്ടി ചുമന്നേപ്പാള്‍ തെല്ലും ഭാരമില്ലായിരുന്നു. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖവിലയ്ക്കെടുത്തില്ല. മനോവിഷമം കൊണ്ടുള്ള തോന്നലെന്ന് എല്ലാവരും പറഞ്ഞു. എന്നിട്ടും കുഞ്ഞിന്റെ ഹൃദയസ്പന്ദനം തിരിച്ചറിഞ്ഞ അമ്മ പ്രാര്‍ഥിക്കാന്‍ പതിവായി സെമിത്തേരിയിലെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button