ശ്രീനഗര്‍: കശ്മീരില്‍ ബിഎസ്എഫ് ജവാനെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകര സംഘടനയാണെന്ന് സൂചന ലഭിച്ചതായി കശ്മീര്‍ പോലീസ് .
നാലു ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നും അടുത്തിടെ പ്രദേശം സന്ദര്‍ശിച്ച പാക്കിസ്ഥാന്‍ സ്വദേശി ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും വടക്കന്‍ കശ്മീര്‍ ഐജിപി നിതീഷ് കുമാര്‍ പറഞ്ഞു.
പാരീ മൊഹല്ല സ്വദേശി റമീസ് അഹമ്മദ് പാരി(28) ആണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ബാരാമുള്ളയിലെ ബിഎസ്എഫിന്റെ 73-ാം ബറ്റാലിയനിലാണ് റമീസ് പ്രവര്‍ത്തിച്ചിരുന്നത്.
Post Your Comments