![](/wp-content/uploads/2017/09/jayachandran.jpg)
വീണ്ടു വിവാദത്തില്‍ ആയിരിക്കുകയാണ് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍. ശരീര പുഷ്ടിയുളളവര്‍ മാത്രം അല്ലടാ ഇതും പെണ്ണ്’ എന്ന കമന്റോടു കൂടി കൊല്ലത്ത് ഏഴു വയസ്സുകാരി ലൈംഗിക പീഡനത്തിനുശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ നടന്‍ ഇട്ട പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ദിലീപ് വിഷയവുമായി കൂട്ടിക്കലര്‍ത്തിയാണ് ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കൊല്ലം ജില്ലയിലെ ഏരൂരില്‍ നിന്ന് സ്കൂളില്‍ പോകും വഴി കാണാതായ പെണ്‍കുട്ടി കുളത്തൂപ്പുഴയിലെ റബ്ബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധു രാജേഷ് സംഭവത്തില്‍ അറസ്റ്റിലായി. ഇതിനെ സംബന്ധിച്ച് ഒരു ഗ്രൂപ്പില്‍ വന്ന പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു ജയചന്ദ്രന്‍. ‘കുഞ്ഞിന്റെ നിശ്ചല ശരീരത്തിന് പകരം വീട്ടാന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍…കഴിയില്ല അല്ലേടാ…ഇതിലെ പ്രതി ദിലീപ് അല്ലല്ലോ,’ എന്ന കുറിപ്പോടെയാണ് ജയചന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. കുട്ടി ലൈംഗിക പീഡനത്തിനുശേഷം റബ്ബര്‍ തോട്ടത്തില്‍ മരിച്ചുകിടക്കുന്നതിന്റെ അലോസരമുണ്ടാക്കുന്ന ചിത്രം സഹിതമായിരുന്നു ഈ പോസ്റ്റ്.
‘ശരീരപുഷ്ടിയുളളവര്‍ മാത്രം അല്ലടാ പെണ്ണ്… ഇതും പെണ്ണായിരുന്നടാ…’ എന്നും ജയചന്ദ്രന്‍ പോസ്റ്റിന് താഴെ കുറിച്ചു. ഈ പോസ്റ്റിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
Post Your Comments