ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. മദ്യപിച്ച് തല്ലുണ്ടാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയും ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിനെയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
ഇനി പുതുതായി ഒരു തീരുമാനം എടുക്കുന്നതുവരെ ഇരുവരെയും സെലക്ഷനായി പരിഗണിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി കഴിഞ്ഞു.
നൈറ്റ് ക്ലബ്ബിന് പുറത്തുള്ള ഭാഗത്ത് സ്റ്റോക്സും ഹെയ്ല്‍സും വഴിയാത്രക്കാരനുമായി തല്ലുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി. സ്റ്റോക്സിനെ ആഷസ് പരമ്ബരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.
രാത്രിയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും, പോലീസും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇനി ഇതിന്റെ തീരുമാനം അറിഞ്ഞതിനു ശേഷമേ, സ്റ്റോക്സിന് ആഷസില്‍ കളിക്കാനാകുമോ എന്ന് വ്യക്തമാവൂ. സംഭവം നടന്നതിനു പിന്നാലെ ഇരുവരെയും വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Post Your Comments