ലണ്ടന്‍: ആരോഗ്യപ്രശ്നം മൂലം ആശുപത്രിയിലെത്തിയ രോഗിയ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി. ഒരു വര്‍ഷത്തിലേറെയായി നീണ്ടു നില്ക്കുന്ന ചുമയും മറ്റ് അസ്വസ്ഥതകളും സഹിക്കാന്‍ പറ്റാതായപ്പോഴാണ് ബ്രീട്ടീഷുകാരനായ പൊള് ബോക്സ്റ്റര്‍ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയത്.
അര്‍ബുദം ആയിരുന്നു രോഗം. അര്ബുദത്തിന്റേതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പോളിന്റെ ശ്വാസകോശത്തിനുള്ളില്‍ ദുരൂഹമായ എന്തോ ഒരു വസ്തു ഉള്ളതായി എക്സറേയില്‍ കണ്ടെത്തി. നേരത്തെത്തന്നെ ന്യൂമോണിയ രോഗിയായിരുന്ന പോള്‍ അര്‍ബുദം കൂടി ബാധിച്ചിരിക്കുന്നു എന്നു കേട്ടതോടെ തകര്‍ന്നു പോയി. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെട്ട പോളിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പുറത്തു വന്ന പരിശോധന ഫലം.
ശ്വാസകോശത്തില്‍ കാണപ്പെട്ട വസ്തു അര്‍ബുദത്തിന്റെ ലക്ഷണമല്ല മറിച്ച് അതൊരു കളിപ്പാട്ടത്തിന്റെ അവശിഷ്ടമായിരുന്നു. നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിയായിരുന്നപ്പോള്‍ അബദ്ധത്തില്‍ കളിപ്പാട്ടത്തിന്റെ ഭാഗം ശരീരത്തിനുള്ളില്‍ എത്തിയിരുന്നു. ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്ത ഭാഗത്തെക്കുറിച്ചറിഞ്ഞപ്പോള് അത്തരത്തില്‍ ഒരു കളിപ്പാട്ടം ഏഴാം പിറന്നാളിന് തനിക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പോള്‍ ഓര്‍ത്തെടുത്തു.
Post Your Comments