Latest NewsNewsIndia

പോലീസ് സേനയുടെ നവീകരത്തിന് കോടികളുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : പൊലീസ് സേനയുടെ നവീകരണത്തിനായി കോടികളുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 25,060 കോടിയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. 18,636 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് അനുവദിക്കുക. ബാക്കി തുക സംസ്ഥാനങ്ങളുടെ വിഹിതമായിരിക്കും. പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ചെലവാകുന്ന തുകയില്‍ എണ്‍പത് ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

പദ്ധതിക്കായി സമാഹരിക്കുന്ന തുകയില്‍ 10,132 കോടി രൂപ ജമ്മു കാശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, തീവ്രവാദ ബാധിത സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലെ ആഭ്യന്തര സുരക്ഷയ്ക്കായാണ് നീക്കി വെച്ചിരിക്കുന്നത്.

ആഭ്യന്തര സുരക്ഷ, സ്ത്രീ സുരക്ഷ, ആധുനിക ആയുധങ്ങളുടെ ലഭ്യത, പൊലീസ് വയര്‍ലെന്‍സിന്റെ നവീകരണം, ഇ-പ്രിസണ്‍, പൊലീസ് സേനയുടെ ചലനാത്മകത, ചരക്ക്‌നീക്ക സഹായം തുടങ്ങി ഒട്ടനേകം പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് സേനയുടെ നവീകരണം ലക്ഷ്യമിടുന്നത്. അടുത്ത മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ പൊലീസ് സേനയുടെ സമ്പൂര്‍ണ്ണ നവീകരണമാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button