
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നടന്‍ ജയിലിലാവാന്‍ കാരണം കാലദോഷമാണെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിരവധി ആളുകളാണ് അദ്ദേഹത്തെ കാണാനായി ജയിലില്‍ ചെല്ലുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നതെന്നും വെള്ളാപ്പള്ളി അഭിമുഖത്തില്‍ ചോദിക്കുന്നു.
ഈ അവസ്ഥ കുറച്ച് കടന്നുപോയെന്ന് ആദ്യമേ ഞാന്‍ പറഞ്ഞിരുന്നതാണ്. ടിവിയിലൊക്കെ ഇപ്പോള്‍ ഇതുതന്നെയല്ലേ കാണിക്കുന്നതെന്നും വെള്ളാപ്പള്ളി.
Post Your Comments