Latest NewsKeralaNews

സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് വി എം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ രംഗത്ത്. മദ്യനയവുമായി ബന്ധപ്പെട്ടാണ് വി.എം സുധീരന്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഇടതു സര്‍ക്കാരിനു ഇപ്പോഴത്തെ മദ്യനയവുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താനുള്ള ധൈര്യമുണ്ടോയെന്നു വി.എം സുധീരന്‍ ചോദിച്ചു. സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതിനു കാരണം കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയമല്ല . സംസ്ഥാനത്ത് മാലിന്യവും കൊതുകും തെരുവുനായും വര്‍ധിച്ചതിനാലാണ് വിനോദസഞ്ചാരികളുടെ എണ്ണം കുറയാന്‍ കാരണമെന്നു സുധീരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button