യുഎന്‍: പാകിസ്താന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം കർശന നിലപാടുമായി യുഎന്‍ പൊതുസഭാ പ്രസിഡന്റ് മിറോസ്ലാവ് ലാജ്കാക്ക്. “ഇത്തരം വ്യാജ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ഗൗരവമായി പരിഗണിക്കും. അംഗങ്ങള്‍ക്ക് തെറ്റ് തിരുത്താന്‍ കഴിയുന്ന വിധത്തില്‍ ചില അടിസ്ഥാന വ്യവസ്ഥകള്‍ നടപ്പിലാക്കുമെന്ന്” ലാജ്കാക്ക് പറഞ്ഞു.
യുഎന്നിലെ പാകിസ്താന്‍ സംഘത്തിന്റെ സെക്രട്ടറി മലീഹ ലോധി കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുന്നുവെന്നും ആക്രമണങ്ങള്‍ നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി എന്ന് പറഞ്ഞു ഒരു ചിത്രം സഭയിൽ ഉയർത്തി കാട്ടിയിരുന്നു. എന്നാൽ ഇത് 2014 ജൂലൈയില്‍ ഗാസയില്‍ ഇസ്രേലി ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ റൗവ്യ അബു ജോമ എന്ന പതിനേഴുകാരിയുടെ ചിത്രമാണെന്ന് തെളിയിക്കുന്ന വാർത്തകളാണ് പിന്നീട് പുറത്ത് വന്നത്. ഇത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നൽകിയത്.
ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ പേരിൽ ഇന്ത്യ യുഎന്നില്‍ നടത്തിയ ശക്തമായ വിമര്‍ശനത്തിന് മറുപടിയുമായിട്ടായിരുന്നു ഗാസയിലെ പെണ്‍കുട്ടിയുടെ ചിത്രം കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന പെല്ലറ്റ് ആക്രമണത്തിന്റേതെന്ന പേരില്‍ പാക് സെക്രട്ടറി യുഎൻ പൊതു സഭയിൽ ഉയർത്തി കാട്ടിയത്.
Post Your Comments