ന്യൂഡല്‍ഹി: ഇനി ട്രെയിന്‍ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാകും. അതിനു വേണ്ടി നൂതന സാങ്കേതിക വിദ്യയായ സ്‌പേസ് ടെക്‌നോളജി കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. പത്രസമ്മേളനത്തിലാണ് പീയൂഷ് ഗോയല്‍ ഈ വിവരം അറിയിച്ചത്.
ഇതു വഴി യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കും. അതിനു പുറമെ മികച്ച സൗകര്യങ്ങള്‍ ഒരുക്കാനും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. സുരക്ഷാ വര്‍ധിപ്പിക്കാനായി കോച്ചുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. സ്‌പേസ് ടെക്‌നോളജി നടപ്പാക്കാനായി ഐഎസ്ആര്‍ഒ, റെയില്‍ ടെക്, ഇന്ത്യന്‍ റെയില്‍വേയ്‌സ് എന്നിവരുടെ സാങ്കേതിക സഹായം തേടും.
യാത്രക്കാര്‍ക്ക് കുടൂതല്‍ സൗകര്യം ഒരുങ്ങി നല്‍കനായി റെയില്‍വേ ഗൂഗളുമായി ചേര്‍ന്നു പുതിയ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ കണക്ഷന്‍ അനുവദിക്കാനായിട്ടാണ് ധാരണായിരിക്കുന്നതെന്നും പീയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments