ന്യൂഡല്‍ഹി: ,രാഷ്ട്രപതി റാം നാഥ് കോവിന്ദ് അടുത്ത മാസം കേരളത്തില്‍ എത്തും. ഒക്ടോബര്‍ എട്ടിനു കൊല്ലം ജില്ലയില്‍ അമൃതാനന്ദമയിയുടെ അറുപത്തിനാലാമതു ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായിട്ടാണ് റാം നാഥ് കോവിന്ദ് കേരളത്തില്‍ എത്തുന്നത്.
കൊല്ലത്തെ ആശ്രാമം മൈതാനത്തെയും ഹരിപ്പാട് എന്‍ടിപിസി ഗ്രൗണ്ടിലെയും ഹെലിപ്പാഡുകള് സജ്ജമാക്കിയിട്ടുണ്ടെന്നും എവിടെയാണ് രാഷ്ട്രപതി എത്തുകയെന്നു എസ്പിജി വിഭാഗം തീരുമാനിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ അജിതാ ബീഗം അറിയിച്ചു.
Post Your Comments