Latest NewsIndiaNews

അനാഥാലയത്തില്‍ പീഡനം: ഉറക്കമരുന്ന് നല്‍കി അക്രമം

ഷിംല: അനാഥാലയത്തില്‍ പെണ്‍കുട്ടികളെ ജീവനക്കാര്‍ പീഡിപ്പിക്കുന്നതായി പരാതി. ഹിമാചല്‍പ്രദേശിലാണ് സംഭവം. ചമ്പാാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയം- ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ക്ലര്‍ക്ക്, പാചകക്കാരന്‍, ശുചീകരണത്തൊഴിലാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അഞ്ച് പെണ്‍കുട്ടികള്‍ മുന്നോട്ടുവരികയായിരുന്നു. 11 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരുക്കുന്നത്. അത്താഴത്തില്‍ ഉറക്കമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിക്കുന്നുവെന്നാണ് പരാതി.

അത്താഴത്തിനു ശേഷം ഉടന്‍തന്നെ ഉറക്കം വരികയും അടുത്തദിവസം പുലര്‍ച്ചെ വരെ ക്ഷീണം അനുഭവപ്പെടുകയും ചെയ്തു എന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ബുധനാഴ്ച ആറു പെണ്‍കുട്ടികളെയും വൈദ്യപരിശോധനക്ക് വിധേയരാക്കി. പരാതിയെ തുടര്‍ന്ന് ബാലികാശ്രമത്തിലെ 33 അന്തേവാസികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button