Latest NewsKerala

നിരവധി തവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിന് യുവാവ് യുവതിയോട് ചെയ്തത്

കുമ്പള ; നിരവധി തവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിന് യുവാവ് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. കുമ്പളയിലെ സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരിയും ദര്‍ബാര്‍ക്കട്ട സ്വദേശിനിയുമായ ഇരുപത്തിനാലുകാരിക്കാണ് യുവാവിന്റെ മർദ്ദനമേറ്റത്.

ബുധനാഴ്ച വൈകിട്ട് കാസർഗോഡ് കഞ്ചിക്കട്ട റോഡിൽ വെച്ചായിരുന്നു സംഭവം. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് തടഞ്ഞ് നിര്‍ത്തിയ ശേഷം നിരവധി തവണ വിളിച്ചിട്ടും ഫോണെടുക്കാത്തത് എന്താ എന്ന് ആക്രോശിച്ചു കൊണ്ട് മർദ്ദിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. യുവതിയെ കുമ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button