Latest NewsKeralaNews

നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് തോമസ് ചാണ്ടി നടത്തിയതെന്ന് കുമ്മനം രാജശേഖരന്‍

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കായൽ സംരക്ഷണ നിയമം തുടങ്ങി 17ൽപ്പരം നിയമങ്ങൾ ചാണ്ടി ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമലംഘനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

മന്ത്രിസ്ഥാനത്ത് തുടരാൻ മന്ത്രി കരുനീക്കങ്ങൾ നടത്തുകയാണ്. തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button