KeralaLatest NewsNews

അവിഹിതം വില്ലനായി : ഭാര്യയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി : കാമുകന്റെ കരച്ചില്‍ ഫോണിലൂടെ കേള്‍പ്പിച്ച് കലിയടങ്ങാതെ ഭര്‍ത്താവ്

 

തിരുവനന്തപുരം: മലയന്‍കീഴില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി കൊലപെടുത്തി. കൊലപെടുത്തി കൊണ്ടിരിക്കെ കാമുകന്റെ കരച്ചില്‍ ഫോണിലൂടെ ഭാര്യയെ കേള്‍പ്പിച്ചു. ദേഹമാസകലം പരിക്കേല്‍പ്പിച്ച ശേഷം കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് വരുത്തി തീര്‍ക്കാനും പ്രതികള്‍ ശ്രമിച്ചു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ വിതുര മണലി വനത്തിനുളളില്‍ നിന്നാണ് തിരുവനന്തപുരം ഷാഡോ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറഴ്ച്ചയാണ് വലിയതുറ സ്വദേശിയായ ബിജു വിശ്വനാഥന്‍ കെല്ലപ്പെട്ടത്. പരിക്കേറ്റ് അവശ നിലയിലായിരുന്ന ബിജു വിശ്വനാഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം കൊലപാതകികള്‍ കടന്ന് കളയുകയായിരുന്നു. മുഖ്യപ്രതിയായ വളളക്കടവ് സ്വദേശിയായ മനുവിന്റെ ഭാര്യയുമായി ബിജു വിശ്വനാഥനുളള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തിരുവനന്തപുരം കൊച്ചുവേളിയില്‍ വാടകക്ക് താമസിക്കുന്ന മനു ഓടിക്കുന്ന ഓട്ടോറിക്ഷയുടെ ഉടമസ്ഥനാണ് ബിജു. സുഹുത്തായ ബിജു തന്നെ വഞ്ചിച്ചതിലുളള ദേഷ്യം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ മനു പോലീസിനോട് പറഞ്ഞു. ഞായറാഴ്ച്ച രാത്രി വീട്ടിലെത്തിയപ്പോള്‍ ബിജുവിനെയും മനുവിന്റെ ഭാര്യയെയും ഒന്നിച്ച് കണ്ടതോടെയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത് .സുഹൃത്തുക്കളായ അന്‍സാരി, എലി ബിജു എന്നിവരുടെ സഹായത്തോടെയാണ് ബിജുവിനെ തട്ടി കൊണ്ട് പോയത്.

അരുവിക്കര ആറ്റിന് തീരത്ത് വെച്ചാണ് ബിജുവിനെ ഇരുമ്പ് വടി കൊണ്ട് ക്രൂരമായി പ്രതികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ബിജുവിന്റെ കൈയ്യും കാലും പലകഷ്ണങ്ങളായി ഒടിഞ്ഞു. ക്രൂരമായി ആക്രമിക്കുമ്പോള്‍ ഉറക്കെ നിലവിളിച്ച ബിജുവിന്റെ കരച്ചില്‍ സ്വന്തം ഭാര്യയെ കേള്‍പ്പിക്കാനും പ്രതികള്‍ മറന്നില്ല. ആറ് മണിക്കൂറിലേറെ ആക്രമിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എത്തിച്ച ശേഷം പ്രതികള്‍ ഒളിവില്‍ പോയി.

മുഖ്യപ്രതിയായ മനുവിന്റെ പിതാവും മോഷ്ടാവുമായ ശിശുപാലനെ പോലീസ് പിടികൂടിയതോടെയാണ് പ്രതികള്‍ വിതുര മണലി വനത്തിനുളളില്‍ ഉണ്ടെന്ന് മനസിലായത്. തുടര്‍ന്ന് മലയന്‍കീഴ് സി ഐജയകുമാറിന്റെ നേതൃത്വത്തില്‍ ഷാഢോ എ എസ് ഐ ജയന്‍ സംഘങ്ങളായ ഷിബു, സുനിലാല്‍, നെവില്‍രാജ്, ഷജീം, ഗോപന്‍, സുനില്‍ എന്നീവരുള്‍പ്പെട്ട സംഘം പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button