ആലുവ: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തൃശ്ശൂരില്‍ നടന്ന സിറ്റിങ്ങിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ പരാതി നല്‍കിയത്. ദിലീപിനെതിരെ അന്വേഷണം നീണ്ടു പോവുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ്പിയോട് കമ്മീഷന്‍ വിശദീകരണം തേടും.
സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
ജയിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓണത്തോടടുത്ത ദിവസങ്ങളിലായിരുന്നു ദിലീപിന് സന്ദര്‍ശകര്‍ കൂടിയത്. ജയറാം, ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, ഷാജോണ്‍, രഞ്ജിത്, നാദിര്‍ഷ, ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബെന്നി പി നായരമ്പലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവര്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments