തിരുവനന്തപുരം: “ഹാദിയ എന്ന അഖിലയുടെ വിഷയത്തിൽ വനിതാ കമ്മീഷൻ യുവതിയുടെ പക്ഷത്താണെന്നും വിശ്വാസവും ജീവിതവും അവള്‍ നിശ്ചയിക്കുമെന്ന്” ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍. ”യുവതിയുടെ നേര്‍ക്ക് ഈ വിഷയത്തില്‍ എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും അത് പുറത്ത് കൊണ്ട് വരും. പൂജ അവധിക്ക് ശേഷം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. വിശ്വാസം മാറിയ സാഹചര്യം അന്വേഷിക്കുന്നവര്‍ക്ക് യുവതി ഇപ്പോള്‍ എന്തെങ്കിലും സമ്മര്‍ദ്ദം നേരിടുന്നുവെങ്കില്‍ അതും പരിശോധിക്കേണ്ടി വരും. ഹൈക്കോടതി വിധിക്ക് ശേഷം യുവതിയുടെ അവസ്ഥ പരിശോധിച്ച് ഇടപെടലുകള്‍ നടത്തുകയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ എന്‍ ഐ എ ഇഴഞ്ഞ് നീങ്ങാന്‍ പാടില്ലെന്നും” ജോസഫൈന്‍ ചൂണ്ടിക്കാട്ടി.
Post Your Comments