കൊല്ലം: ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഏരൂരിൽ ബുധനാഴ്ച കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. കുളത്തൂപ്പുഴയിലെ റബർ എസ്റ്റേറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പോലീസ് പിടിയിലായിട്ടുണ്ട്. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നൽകി. കൊല്ലം റൂറൽ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.
Post Your Comments