ബെംഗളൂരുവിലെ കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു സംവിധായകന്‍ സി.എസ് അമുദന്‍. ആരാധകര്‍ക്ക് മുന്‍പില്‍ ട്വിറ്ററിലൂടെയാണ് ഈ വലിയ വാഗ്ദാനം വച്ചത്. ഇന്ത്യ-ഓസ്ട്രേലിയ ഏകദിനം നഗരത്തില്‍ വച്ച് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം.
‘പ്രിയപ്പെട്ട ബാംഗ്ലൂര്‍ നഗരവാസികളെ, നിങ്ങള്‍ കാലാവസ്ഥയെക്കുറിച്ച് കൃത്യമായി എനിക്ക് വിവരം തരുകയാണെങ്കില്‍ 15 ലക്ഷം രൂപ നിങ്ങളുടെ എക്കൗണ്ടില്‍ നിക്ഷേപിക്കുന്നതായിരിക്കും’- അമുദന്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാമത്തെ ഏകദിനം ബാംഗ്ലൂരില്‍ നടക്കുമ്പോള്‍ മഴ വില്ലനായി എത്തുമെന്ന അങ്കലാപ്പിലാണ് സംവിധായകന്‍. അതുകൊണ്ട് തന്നെ കടുത്ത ക്രിക്കറ്റ് ആരാധകനായ സംവിധായകന് യാതൊരു സ്വസ്ഥതയുമില്ല. നാലാമത്തെ ഏകദിനത്തിലും ഇന്ത്യ ജയിച്ചു കാണണം എന്നുള്ളതിനാല്‍ കളി മുടങ്ങി പോകരുത് എന്ന പ്രാര്‍ത്ഥനയിലാണ് അദ്ദേഹം.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ
ട്വീറ്റ് അദ്ദേഹം തമാശയ്ക്ക് ചെയ്തതാണോ എന്ന് വ്യക്തമല്ല. പലരും കൃത്യമായി കാലാവസ്ഥയെ സംബന്ധിച്ച വിവരങ്ങള്‍ കമന്റ് ഇടുന്നുണ്ട്. കൂട്ടത്തില്‍ സംവിധായകനെ പരിഹസിക്കുന്നവരും കുറവല്ല. സംവിധായകന് ഭ്രാന്താണെന്നും അല്ലാതെ ഇത്തരത്തില്‍ ഒരു മണ്ടത്തരം കാണിക്കില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
Post Your Comments