ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്നത് പിണറായി വിജയന്‍ പറഞ്ഞിട്ടാണെന്ന തള്ളുകളോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ നാട്ടിലേക്ക് തിരിച്ചയക്കണം എന്ന് പിണറായി വിജയന്‍ സുല്‍ത്താനോട് അഭ്യര്‍ഥിച്ചത് പ്രകാരമാണ് തടവുകാരെ വിട്ടയക്കുന്നത് എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.
എന്നാല്‍ മലയാളികളോ ഇന്ത്യക്കാരോ മാത്രമല്ല മൂന്ന് വർഷം ജയിലിൽ പൂർത്തിയാക്കിയ എല്ലാ രാജ്യക്കാരെയും ജയിൽ മോചിതരാക്കണം എന്നാണ് ഷാര്‍ജ ഷേക്കിന്റെ ഉത്തരവ് .ഇന്ത്യ എന്ന രാജ്യത്തിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാത്രം പറഞ്ഞാല്‍ മറ്റൊരു രാജ്യം പൊതുമാപ്പ് നൽകുമോ എന്ന ചോദ്യവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരിക്കുന്നു.
എന്തിനാണ് അവർ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നത്. അവർക്ക് ഇവിടെ തന്നെ ജോലി ചെയ്യാമല്ലോ എന്നും ഷാര്‍ജ രാജാവ് പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ കഴിഞ്ഞ ഈദിന് ഗുരുതരമായ കുറ്റക്യത്യങ്ങളിലേർപ്പെടാത്ത 803 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ ഭരണകൂടം തീരുമാനിച്ചിരുന്നു.
എന്നാല്‍ ഷാര്‍ജ ഷേക്കിന്റെ പ്രസംഗത്തെ വളച്ചൊടിച്ച പ്രചാരണമാണ് നടക്കുന്നത്.
Post Your Comments