മുംബൈ: അഫ്ഗാന് ടീമിന്റെ പരിശീലകനായി പ്രശസ്തനായ ഇന്ത്യന്‍ താരം എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് അഫ്ഗാന് ടീമിന്റെ പരിശീലകനമാകുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇപ്പോഴത്തെ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ ലാല്‍ചന്ദ് രാജ്പുതുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ കൈഫിനെ അവര്‍ സമീപിച്ചത്.
നിലവില്‍ ഛത്തീസ്ഗഢ് രഞ്ജി ടീം ക്യാപ്റ്റനായ കൈഫ് ഇന്ത്യയ്ക്കു വേണ്ടി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഗുജറാത്ത് ലയണ്‍സിന്റെ ഫീല്‍ഡിങ് പരിശീലകനായ പരിചയവും കൈഫിനുണ്ട്. വിഷയത്തില്‍ കൈഫ് ഇതു വരെ തീരുമാനം എടുത്തിട്ടില്ല.
Post Your Comments