ന്യൂഡല്‍ഹി: ആധാർ എടുക്കുന്നതിനുള്ള കാലാവധി മൂന്ന് മാസം കൂടി നീട്ടി നൽകാൻ തീരുമാനമായി. സെപ്റ്റംബര്‍ 30ല്‍നിന്ന് 2017 ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിനല്‍കിയിരിക്കുന്നത്. ചക വാതകം, മണ്ണെണ്ണ, വളം, പൊതുവിതരണ സാധനങ്ങള്‍ തുടങ്ങി 135 ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമാണ്. ഇൗ ആനുകൂല്യം എല്ലാവര്ക്കും ലഭ്യമാക്കുന്നതിനായാണ് തീയതി നീട്ടുന്നത്.
ആധാർ നമ്പർ ഇല്ലാത്തവർക്ക് വേണ്ടി മാത്രമാണ് തീയതി നീട്ടിയിരിക്കുന്നതെന്നും മറ്റുള്ളവർക്ക് ഇൗ കാലയളവില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നും ഇലക്ട്രോണിക്സ് -വിവര സാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
Leave a Comment