അബുദാബി: ബഹിരാകാശ ഗവേഷണത്തിനായി 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തില്‍ പുതിയ ഗവേഷണകേന്ദ്രം നിര്‍മ്മിക്കാൻ യു.എ.ഇ. ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ശക്തമായ സമ്പദ്ഘടനയും നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. 2117-ഓടെ ചൊവ്വയില്‍ നഗരമുണ്ടാക്കുകയാണ് യു.എ.ഇ ബഹിരാകാശ രംഗം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് മുൻപ് അറിയിച്ചിരുന്നു.
500 ദശലക്ഷം ദിര്‍ഹം ചെലവുവരുന്ന , മാര്‍സ് സയന്റിഫിക് സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെ ‘അസാധാരണമായ ദേശീയ പദ്ധതി’ എന്ന് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചു. തുടർന്ന് ബഹിരാകാശ ഗവേഷണത്തിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളുമടങ്ങുന്ന പദ്ധതിയുടെ ചിത്രം അദ്ദേഹം പങ്കുവെക്കുകയുണ്ടായി .
Post Your Comments