ടോക്കിയോ ; പോലീസുകാർ കാറിൽ ഉണ്ടെന്നറിയാതെ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. 23 വയസുകാരനായ ഉഷിയോ സാറ്റോയെയാണ് പോലീസ് പിടികൂടിയത്.പൊലീസ് വാഹനമായിരുന്നെന്നോ പൊലീസുകാര്‍ വാഹനത്തിനകത്ത് ഉണ്ടായിരുന്നെന്നോ എന്നറിയാതെ പാര്‍ക്കിങില്‍ കണ്ട വാഹനം കുത്തിത്തുറന്ന് മോഷ്ടിക്കുക എന്നതായിരുന്നു യുവാവിന്റെ ലക്ഷ്യം.
കാർ കുത്തി തുറക്കാൻ ശ്രമിക്കവേ പൊലീസ് പുറത്തിറങ്ങിയപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയതെന്ന് ഉഷിയോക്ക് മനസ്സിലായത്. ഉടൻ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അപ്പോള്‍ തന്നെ ഇയാളെ പോലീസ് പിടികൂടി. വാഹനം കുത്തി തുറക്കാൻ ശ്രമിച്ച വിവരം പൊലീസുകാര്‍ മാധ്യമങ്ങളെ അറിയിച്ചതെങ്കിലും യുവാവിനെക്കുറിച്ചോ കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്കാന് പൊലീസ് തയ്യാറായില്ല. പൊലീസുകാര്‍ യൂണിഫോം ധരിച്ചാണോ, ഡ്യൂട്ടി സമയത്താണോ കാറില്‍ ഉണ്ടായിരുന്നതെന്ന വിവരങ്ങളും ലഭ്യമല്ല.
Post Your Comments