Latest NewsIndiaNews

വീണ്ടും സുഷമ സ്വരാജിന്റെ കാരുണ്യം ; പാക് പെൺകുട്ടിയ്ക്കായി വിസ അനുവദിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്താൻ പാകിസ്ഥാൻ പെൺകുട്ടിക്ക് മെഡിക്കൽ വിസ അനുവദിച്ചു. കറാച്ചി സ്വദേശിയായ ഏഴ് വയസുകാരിക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ മെഡിക്കല്‍ വീസ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരുന്നു.

തുടർന്ന് പെൺകുട്ടിക്ക് വിസ അനുവദിച്ചതായി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കുട്ടിക്കായി പ്രാര്‍ഥിക്കുന്നുവെന്നും സുഷമ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button