Latest NewsInternational

വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം. രണ്ടു റോക്കറ്റുകളാണ് ബുധനാഴ്ച രാവിലെ വിമാനത്താവളത്തിൽ പതിച്ചത്. അതെ സമയം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ ലക്ഷ്യമിട്ടാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്ന് താലിബാൻ. ജെയിംസ് മാറ്റിസും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻ ബർഗും കാബൂളിൽ എത്തിയതിനു പിന്നാലെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ഒരു ഹെലികോപ്ടർ പൂർണമായും തകർന്നു മൂന്നു ഹെലികോപ്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചതായും ആക്രമണത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.

മാറ്റിസ് ഇന്ത്യ സന്ദർശനത്തിനു ശേഷമാണ് അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന സൈനിക നടപടികൾക്കു പിന്തുണ തേടിയാണ് മാറ്റിസ് ഇന്ത്യയിലെത്തിയതെങ്കിലും സൈന്യത്തെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button