റിലയന്‍സ് ജിയോ പുറത്തിറക്കിയ ജിയോഫോണ്‍ മൂന്ന് വര്‍ഷത്തേക്ക് 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് മാത്രം വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ നല്‍കുന്നത്. ഫോണ്‍ തിരികെ നല്‍കുമ്പോള്‍ ആ പണം ഉപയോക്താക്കള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യും. എന്നാല്‍ പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഫോണ്‍ തിരിച്ച് നല്‍കുന്ന എല്ലാവര്‍ക്കും പണം തിരികെ നല്‍കുമോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം ജിയോ പുറത്തുവിട്ടു. ജിയോയുടെ റീ ഫണ്ട് പോളിസിയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്
ജിയോഫോണ്‍ വാങ്ങി ആദ്യവര്‍ഷം തന്നെ തിരികെ നല്‍കുന്നവര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കില്ല. കൂടാതെ ജിഎസ്ടി അധികമായി നല്‍കേണ്ടിയും വരും. രണ്ടാമത്തെ വര്‍ഷമാണ് ഫോണ്‍ തിരികെ നല്‍കുന്നതെങ്കില്‍ 500 രൂപ മാത്രമേ തിരികെ ലഭിക്കുകയുള്ളൂ. 24 മാസത്തിനും 36 മാസത്തിനും ഇടയിലാണ് നല്‍കുന്നതെങ്കില്‍ 1000 രൂപ തിരികെ ലഭിക്കും. മൂന്ന് വര്‍ഷം പൂര്‍ത്തിയായതിന് ശേഷം തിരികെ നല്‍കുമ്പോള്‍ മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നല്‍കിയ മുഴുവന്‍ തുകയും തിരികെ ലഭിക്കുകയുള്ളൂ.
Post Your Comments