
ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. റെയില്‍വേ ടിക്കറ്റിംഗ് ആപ്പ് കമ്പനി അവതരിപ്പിച്ചു. ടിക്കറ്റ് ക്യാന്‍സലേഷന്‍, അവശ്യ സമയങ്ങളില്‍ തല്‍ക്കാല്‍ ബൂക്കിംഗ് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ചുള്ള ബുക്കിംഗ് സൗകര്യം. പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സമയം, റൂട്ട്, ട്രെയിന്‍ എത്തിചേരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയവ ആപ്പിൽ ഒരുക്കിയിട്ടുണ്ട്.
ഐ.ആര്‍.സി.റ്റി.സി അക്കൗണ്ടിലാത്ത ഉപഭോക്താക്കള്‍ക്ക് ജിയോ റെയില്‍ ആപ്പ് വഴി അക്കൗണ്ട് ആരംഭിച്ച് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ ഇതുവഴി റെയില്‍ യാത്രക്കാര്‍ക്ക് നീണ്ട ക്യൂവും, ഏജന്റ്‌സ് കമ്മിഷനുകളും ഒഴിവാക്കാനാവും എന്നും ജിയോ അവകാശപ്പെടുന്നു.
Post Your Comments