തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നു പ്രത്യേക കാഴ്ചയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ ഗോളടി ഹര്‍ഷാരവത്തോടെയാണ് ഫുട്ബാള്‍ പ്രേമികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ശക്തിയായി പന്ത് അടിച്ചു.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി കായിക വകുപ്പും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഫുട്ബാള്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗോള്‍ അടിച്ചതോടെ സംസ്ഥാനത്തെല്ലായിടത്തും വണ്‍ മില്യണ്‍ ഗോള്‍ പരിപാടിക്ക് തുടക്കമായി.
മുഖ്യമന്ത്രി ഗോളടിച്ച ശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ എ. സി. മൊയ്തീന്, കടന്നപ്പള്ളി രാമചന്ദ്രന്, പ്രൊഫ. സി. രവീന്ദ്രനാഥ്, പി. തിലോത്തമന്, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഗോളുകളടിച്ചു. മന്ത്രി എം. എം. മണി സന്നിഹിതനായിരുന്നു.
Post Your Comments