എരുമേലി(കോട്ടയം): യുവതിക്ക് നഗ്ന സെൽഫികൾ അയച്ചുകൊടുത്ത യുവാവിന്റെ ചിത്രങ്ങൾ നാട്ടിലെങ്ങും വൈറലായി. കോട്ടയം എരുമേലിയിലാണ് സംഭവം. ഫെയ്സ്ബുക്കില്‍ മെസഞ്ചര്‍ വഴി വനിതാ സുഹൃത്തിന് തന്റെ നഗ്ന സെല്‍ഫികള്‍ അയച്ചുകൊടുത്ത യുവാവിനാണ് പണി കിട്ടിയത്. ചിത്രം കിട്ടിയ ഉടൻ തന്നെ യുവതി നാട്ടിലെങ്ങും പരത്തുകയും നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആളെ തിരിച്ചറിയുകയും ചെയ്തതോടെയാണ് യുവാവ് വെട്ടിലായത്.
നേരിട്ടു പരിചയമില്ലാതിരുന്നിട്ടും മെസഞ്ചര്‍ വഴി യുവതിയുമായി സംസാരിച്ചിരുന്നെന്നും യുവതി ആവശ്യപ്പെട്ടിട്ടാണ് ചിത്രങ്ങള്‍ അയച്ചുകൊടുത്തതെന്നും യുവാവ് പറയുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്നാണ് സംശയം. ഈ അക്കൗണ്ടില്‍ നിന്നും യുവാവിന്റെ സുഹൃത്തുക്കളുടെ ഇന്‍ബോക്സിലേക്ക് ആദ്യം ചിത്രങ്ങള്‍ എത്തിയതോടെയാണ് എരുമേലി ടൗണില്‍ ചിത്രങ്ങള്‍ വൈറലായത്.
Post Your Comments