മുംബൈ: ജിയോ ഫ്രീ ഫോണ്‍ സംബന്ധിച്ച് പുതിയ വാര്‍ത്ത പുറത്തുവിട്ട് കമ്പനി. ജിയോ അവതരിപ്പിച്ച സൗജന്യ ഫോണിന്റെ രണ്ടാ ഘട്ട പ്രീ ബുക്കിങ് ഉടനെ ആരംഭിക്കുമെന്നുള്ള പുതിയ വാര്‍ത്തയാണ് കമ്പനി പുറത്തുവിട്ടതെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ വിതരണം ചെയ്ത് തുടങ്ങിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ തന്നെ രണ്ടാം ഘട്ട ബുക്കിങ്ങ് ആരംഭിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം ആരംഭിച്ച പ്രീ ബുക്കിങ്ങില്‍ ആറ് മില്യണ്‍ ഫോണുകളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് ബുക്കിങ്ങ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. ജിയോ വെബ്‌സൈറ്റ് വഴിയാണ് ഫോണുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. ഫോണ്‍ സൗജന്യമാണെങ്കിലും സെക്യൂരിറ്റി നിക്ഷേപമായി 1500 രൂപ ഉപഭോക്താക്കള്‍ നല്‍കണം. ബുക്ക് ചെയ്യുന്ന സമയത്ത് 500 രൂപയും പിന്നീട് ഫോണ്‍ കിട്ടുമ്പോള്‍ 1000 രൂപയുമാണ് നല്‍കേണ്ടത്.
Post Your Comments