
ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ഇത്തവണ കമ്പനിയുടെ റിയൽമി നാർസോ 60 സീരീസ് ഹാൻഡ്സെറ്റുകളാണ് വിപണി കീഴടക്കാൻ എത്തുന്നത്. പ്രധാനമായും രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉൾപ്പെട്ടിരിക്കുന്നത്. നാർസോ 60 പ്രോ, വാനില നാർസോ 60 എന്നിവയാണ് സ്മാർട്ട്ഫോണുകൾ ജൂലൈ 6 ആറിനാണ് ഇവ ഇന്ത്യയിൽ അവതരിപ്പിക്കുക.
ഉപഭോക്താക്കൾക്ക് ജൂലൈ 6 മുതൽ തന്നെ ഈ രണ്ട് ഹാൻഡ്സെറ്റുകളുടെയും പ്രീ ബുക്കിംഗ് നടത്താൻ സാധിക്കും. ആമസോൺ, റിയൽമി വെബ്സൈറ്റുകൾ വഴിയാണ് പ്രീ ബുക്കിംഗ് നടക്കുക. നാർസോ 60 സീരീസ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 1,500 രൂപ വരെ കിഴിവ് ലഭിക്കും. കൂടാതെ, പ്രത്യേക വാറന്റിയും ലഭിക്കുന്നതാണ്. ഒട്ടനവധി അത്യാധുനിക ഫീച്ചറോട് കൂടിയാണ് കമ്പനി രണ്ട് ഹാൻഡ്സെറ്റുകളും വിപണിയിൽ പുറത്തിറക്കുന്നത്.
Post Your Comments