കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് പ്രോസിക്യൂഷന്.
എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി അടുത്ത മാസം പത്തുവരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി, താന്‍ പറഞ്ഞിട്ടല്ല ആരെയും അറസ്റ്റ് ചെയ്തതെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.
Post Your Comments